ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം
പെൺകൈത സമൃദ്ധമായി വളരുന്നതിനാൽ 'തഴവ' എന്ന് പേരുലഭിച്ച ഈ ഗ്രാമം അവിടുത്തെ സ്ത്രീകൾ നെയ്യുന്ന ലോകപ്രശസ്തമായ മെത്തപ്പായകൾക്കും അതിൻ്റെ പ്രധാന വിപണനകേന്ദ്രമായ കുതിരപന്തി ചന്തയ്ക്കും പേരുകേട്ടതാണ്. പണ്ട് കാലത്ത് സർപ്പത്തെക്കൊണ്ട് സത്യം ചെയ്യിച്ച് കുറ്റവിചാരണ നടത്തിയിരുന്ന 'പാമ്പും വാ' എന്ന ചരിത്രപ്രസിദ്ധമായ സ്ഥലമാണ് കാലാന്തരത്തിൽ 'പാവുമ്പ' ആയി മാറിയത്. ഒരേ നാലമ്പലത്തിൽ തന്നെ ശിവനും വിഷ്ണുവും ഒരേസമയം പൂജിക്കപ്പെടുന്ന എഴുന്നൂറിലധികം വർഷം പഴക്കമുള്ള അപൂർവ്വമായ പാവുമ്പ ക്ഷേത്രവും ഈ പ്രദേശത്തിൻ്റെ സവിശേഷതയാണ്. കൂടാതെ, ഭഗവാൻ്റെ 'മുഴുക്കാപ്പ്' വഴിപാടിനാൽ പ്രശസ്തമായ തഴവ ശ്രീകൃഷ്ണസ്വാമി ക്ഷേത്രം (കൊച്ചുഗുരുവായൂർ) ഇവിടുത്തെ മറ്റൊരു പ്രധാന പുണ്യകേന്ദ്രമാണ്.
കൂടുതൽ വായിക്കുകവാർത്തകളും ലേഖനങ്ങളും
November 10, 2026
കേരളോത്സവം -2026 ഉദ്ഘാടനം നടത്തി
തഴവ ഗ്രാമപഞ്ചായത്ത് കേരളോത്സവം ബഹുമാനപ്പെട്ട പ്രസിഡന്റ് ആർ. സുജ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് നിസാം തോപിത്തറ, സ്ഥിരം സമിതി അധ്യക്ഷന്മാരായ സുമ,തഴവ ബിജു, അമ്പിളി ഓച്ചിറ ബ്ലോക്ക് പഞ്ചായത്ത് അംഗം അശ്വതി എസ് ആർ, മറ്റ് ഗ്രാമപഞ്ചായത്ത് ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു....
കൂടുതൽ വായിക്കുകപുതിയ വാർത്ത
മുട്ടക്കോഴികളെ വിതരണം ചെയ്തു
October 22, 2026
വയോജനങ്ങള്‍ക്ക് കട്ടില് വിതരണം നടത്തി
October 9, 2026
ഗാന്ധിജയന്തിയോട് അനുബന്ധിച്ച് സ്പെഷ്യല്‍ ഗ്രാമസഭ കൂടി
October 3, 2026
ഓപ്പറേഷന് തൂഫാന് 2.0 ഗ്രാമപഞ്ചായത്ത്തല ഉദ്ഘാടനം നടന്നു
September 28, 2026
മേശയും കസേരയും വിതരണം ചെയ്തു
June 6, 2026