പഞ്ചായത്ത്

പഞ്ചായത്ത് എന്നത് പഞ്ചായത്ത് രാജ് സ്ഥാപനങ്ങളുടെ ഭരണകാര്യങ്ങൾ നിർവ്വഹിക്കുന്നതിനായി തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളുടെ കൂട്ടായ്മയാണ്. ഒരു ഗ്രാമപഞ്ചായത്തിനെ സംബന്ധിച്ചിടത്തോളം, അതൊരു ഗ്രാമസഭയുടെ തീരുമാനങ്ങളെ നടപ്പിലാക്കുകയും ദൈനംദിന ഭരണം നടത്തുകയും ചെയ്യുന്ന പ്രധാന സമിതിയാണ്.പഞ്ചായത്തിന്റെ പ്രധാന ഘടകങ്ങൾ ഇവയാണ്: പ്രസിഡൻ്റ് : പഞ്ചായത്തിന്റെ തലവനാണ്. യോഗങ്ങളിൽ അധ്യക്ഷത വഹിക്കുകയും പഞ്ചായത്തിൻ്റെ മൊത്തത്തിലുള്ള പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുകയും ചെയ്യുന്നു. വൈസ് പ്രസിഡൻ്റ് : പ്രസിഡൻ്റിൻ്റെ അഭാവത്തിൽ ചുമതലകൾ വഹിക്കുന്നു. വാർഡ് മെമ്പർമാർ : പഞ്ചായത്തിലെ ഓരോ വാർഡിൽ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന ജനപ്രതിനിധികൾ. സ്റ്റാൻഡിങ് കമ്മിറ്റികൾ: തീരുമാനങ്ങൾ എളുപ്പമാക്കുന്നതിനായി, ധനകാര്യം, വികസനം, ക്ഷേമം,ആരോഗ്യം വിദ്യാഭ്യാസം തുടങ്ങിയ കാര്യങ്ങൾക്കായി രൂപീകരിക്കുന്ന ഉപസമിതികളാണിത്.

സുജ ആര്‍

പ്രസിഡൻ്റ്

നിസ്സാം തോപ്പില്‍തറ

വൈസ് പ്രസി‍ഡണ്ട് & ചെയർമാൻ, ധനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

സുമ എസ്

ചെയര്‍മാന്‍,വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

തഴവ ബിജു

ചെയര്‍മാന്‍ , ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

അമ്പിളി എ

ചെയര്‍മാന്‍ , ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിററി

റുബീന എം

സെക്രട്ടറി, ഗ്രാമ പ‍‍ഞ്ചായത്ത്

ഞങ്ങളെക്കുറിച്ച്

ഒറ്റ നോട്ടത്തില്‍

കൊല്ലം ജില്ലയിലെ കരുനാഗപ്പള്ളി താലൂക്കിൽ ഉൾപ്പെടുന്ന തഴവ ഗ്രാമപഞ്ചായത്ത് പാരമ്പര്യ തനിമയും കാർഷിക സംസ്കാരവും തുടിക്കുന്ന ഒരു സുന്ദര ഗ്രാമമാണ്. തഴവ വില്ലേജും പാവുമ്പ വില്ലേജിന്റെ ചില ഭാഗങ്ങളും ഉൾക്കൊള്ളുന്ന ഈ പഞ്ചായത്തിന്റെ വടക്ക് ഭാഗത്ത് ആലപ്പുഴ ജില്ലയിലെ വള്ളികുന്നം, ഓച്ചിറ പഞ്ചായത്തുകളും, കിഴക്ക് ശൂരനാട് വടക്ക്, ശൂരനാട് തെക്ക് പഞ്ചായത്തുകളും, തെക്ക് തൊടിയൂർ പഞ്ചായത്തും, പടിഞ്ഞാറ് കുലശേഖരപുരം പഞ്ചായത്തും കരുനാഗപ്പള്ളി നഗരസഭയുമാണ് അതിർത്തി പങ്കിടുന്നത്. ജനങ്ങളുടെ പ്രധാന വരുമാന മാർഗ്ഗം കൃഷിയും പരമ്പരാഗത വ്യവസായങ്ങളുമാണ്. പ്രത്യേകിച്ച്, ഭൗമസൂചിക (GI Tag) പദവി നേടിയ തഴവയിലെ പ്രശസ്തമായ 'താഴപ്പായ' നിർമ്മാണവും, പ്രദേശത്തെ കശുവണ്ടി ഫാക്ടറികളും, തെങ്ങ്-നെൽ കൃഷികളും, ഒപ്പം പ്രവാസി മലയാളികളിൽ നിന്നുള്ള വരുമാനവുമാണ് ഈ നാടിന്റെ സാമ്പത്തിക അടിത്തറ നിലനിർത്തുന്നത്.

K-SMART App

K-SMART - Mobile App

Download Now

decorative icons

ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം

പെൺകൈത സമൃദ്ധമായി വളരുന്നതിനാൽ 'തഴവ' എന്ന് പേരുലഭിച്ച ഈ ഗ്രാമം അവിടുത്തെ സ്ത്രീകൾ നെയ്യുന്ന ലോകപ്രശസ്തമായ മെത്തപ്പായകൾക്കും അതിൻ്റെ പ്രധാന വിപണനകേന്ദ്രമായ കുതിരപന്തി ചന്തയ്ക്കും പേരുകേട്ടതാണ്. പണ്ട് കാലത്ത് സർപ്പത്തെക്കൊണ്ട് സത്യം ചെയ്യിച്ച് കുറ്റവിചാരണ നടത്തിയിരുന്ന 'പാമ്പും വാ' എന്ന ചരിത്രപ്രസിദ്ധമായ സ്ഥലമാണ് കാലാന്തരത്തിൽ 'പാവുമ്പ' ആയി മാറിയത്. ഒരേ നാലമ്പലത്തിൽ തന്നെ ശിവനും വിഷ്ണുവും ഒരേസമയം പൂജിക്കപ്പെടുന്ന എഴുന്നൂറിലധികം വർഷം പഴക്കമുള്ള അപൂർവ്വമായ പാവുമ്പ ക്ഷേത്രവും ഈ പ്രദേശത്തിൻ്റെ സവിശേഷതയാണ്. കൂടാതെ, ഭഗവാൻ്റെ 'മുഴുക്കാപ്പ്' വഴിപാടിനാൽ പ്രശസ്തമായ തഴവ ശ്രീകൃഷ്ണസ്വാമി ക്ഷേത്രം (കൊച്ചുഗുരുവായൂർ) ഇവിടുത്തെ മറ്റൊരു പ്രധാന പുണ്യകേന്ദ്രമാണ്.

കൂടുതൽ വായിക്കുക

വാർത്തകളും ലേഖനങ്ങളും

Featured Image

June 6, 2026

മേശയും കസേരയും വിതരണം ചെയ്തു

തഴവ ഗ്രാമപഞ്ചായത്ത് വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി പട്ടികജാതി വിദ്യാര്‍ത്ഥികള്‍ക്ക് മേശയും കസേരയും വിതരണം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് വിതരണം ഉദ്ഘാടനം ചെയ്തു. 38 വിദ്യാര്‍ത്ഥികള്‍ക്കാണ് ആദ്യ ഘട്ടമായി വതരണം ചെയ്യുന്നത്.