The final beneficiary list for the 2026-27 annual plan has been published. It is available under the 'Citizen' menu above.
മുട്ടക്കോഴികളെ വിതരണം ചെയ്തു

October 22, 2026

തഴവ ഗ്രാമപഞ്ചായത്ത് 2026-27 വാർഷിക പദ്ധതിയുടെ ഭാഗമായ അടുക്കളമുറ്റത്തെ കോഴി വളർത്തൽ എന്ന പദ്ധതിയുടെ ഉദ്ഘാടനം നടന്നു.. വെറ്റിനറി സർജൻ നിർവഹണ ഉദ്യോഗസ്ഥയായ പദ്ധതിയുടെ നടത്തിപ്പിലേക്ക് 6.5 ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ട്.. 45 മുതൽ 60 ദിവസം പ്രായമായ മുട്ടക്കോഴികളെ ആണ് വിതരണം ചെയ്യുന്നത്.. ഒരു ഗുണഭോക്താവിന് 5 കോഴി വീതം എന്ന കണക്കിൽ ഒരു വാർഡിലെ 50 ഗുണഭോക്താക്കൾക്കാണ് മുട്ടക്കോഴികളെ നൽകുന്നത്. ഗുണഭോക്തൃ വിഹിതമായി 50 രൂപ പഞ്ചായത്തിൽ അടക്കണം.

PIC