ഗാന്ധിജയന്തിയോട് അനുബന്ധിച്ച് സ്പെഷ്യല്‍ ഗ്രാമസഭ കൂടി

October 3, 2026

തഴവ ഗ്രാമപഞ്ചായത്തില്‍ ഗാന്ധിജയന്തിയോടനുബന്ധിച്ച് സ്പെഷ്യല്‍ ഗ്രാമസഭ കൂടി. തഴവ ഗ്രാമപഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രം കോണ്‍ഫറന്‍സ് ഹാളില്‍ വച്ച് നടന്ന ചടങ്ങ് ജില്ലാ പഞ്ചായത്ത് അംഗം ശ്രീ.നജീബ് മണ്ണേല്‍ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആര്‍.സുജ അദ്ധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്‍റ്, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങള്‍, ഭരണസമിതി അംഗങ്ങള്‍, ജീവനക്കാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. തുടര്‍ന്ന് ഗ്രാമപഞ്ചായത്ത് തല ശുചീകരണവാരത്തിന്‍റെ ഉദ്ഘാടനം നടന്നു. 

img