ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം
പെൺകൈത സമൃദ്ധമായി വളരുന്നതിനാൽ 'തഴവ' എന്ന് പേരുലഭിച്ച ഈ ഗ്രാമം അവിടുത്തെ സ്ത്രീകൾ നെയ്യുന്ന ലോകപ്രശസ്തമായ മെത്തപ്പായകൾക്കും അതിൻ്റെ പ്രധാന വിപണനകേന്ദ്രമായ കുതിരപന്തി ചന്തയ്ക്കും പേരുകേട്ടതാണ്. പണ്ട് കാലത്ത് സർപ്പത്തെക്കൊണ്ട് സത്യം ചെയ്യിച്ച് കുറ്റവിചാരണ നടത്തിയിരുന്ന 'പാമ്പും വാ' എന്ന ചരിത്രപ്രസിദ്ധമായ സ്ഥലമാണ് കാലാന്തരത്തിൽ 'പാവുമ്പ' ആയി മാറിയത്. ഒരേ നാലമ്പലത്തിൽ തന്നെ ശിവനും വിഷ്ണുവും ഒരേസമയം പൂജിക്കപ്പെടുന്ന എഴുന്നൂറിലധികം വർഷം പഴക്കമുള്ള അപൂർവ്വമായ പാവുമ്പ ക്ഷേത്രവും ഈ പ്രദേശത്തിൻ്റെ സവിശേഷതയാണ്. കൂടാതെ, ഭഗവാൻ്റെ 'മുഴുക്കാപ്പ്' വഴിപാടിനാൽ പ്രശസ്തമായ തഴവ ശ്രീകൃഷ്ണസ്വാമി ക്ഷേത്രം (കൊച്ചുഗുരുവായൂർ) ഇവിടുത്തെ മറ്റൊരു പ്രധാന പുണ്യകേന്ദ്രമാണ്.
കൂടുതൽ വായിക്കുകവാർത്തകളും ലേഖനങ്ങളും
October 22, 2026
മുട്ടക്കോഴികളെ വിതരണം ചെയ്തു
തഴവ ഗ്രാമപഞ്ചായത്ത് 2026-27 വാർഷിക പദ്ധതിയുടെ ഭാഗമായ അടുക്കളമുറ്റത്തെ കോഴി വളർത്തൽ എന്ന പദ്ധതിയുടെ ഉദ്ഘാടനം നടന്നു.. വെറ്റിനറി സർജൻ നിർവഹണ ഉദ്യോഗസ്ഥയായ പദ്ധതിയുടെ നടത്തിപ്പിലേക്ക് 6.5 ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ട്.. 45 മുതൽ 60 ദിവസം പ്രായമായ മുട്ടക്കോഴികളെ ആണ് വിതരണം ചെയ്യുന്നത്.. ഒരു ഗുണഭോക്താവിന്...
കൂടുതൽ വായിക്കുക