ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം
അന്നും ഇന്നും ഇവിടെ എടുത്തു പറയാവുന്ന ഏക തൊഴിൽ വിശേഷിച്ചും സ്ത്രീകൾ ചെയ്യുന്നത് മെത്തപ്പായ് നെയ്ത്താണ്. ഈ പ്രദേശം രൂപപ്പെടുത്തിയ അതിമനോഹരവും ഏറെ പ്രിയങ്കരവുമായ മെത്തപ്പായ കടന്നു ചെല്ലാത്ത ലോകത്തിൻ്റെ ഒരു സ്ഥലം പോലുമില്ല. ഇതിന്റെ അസംസ്കൃത വസ്തുവായ "പെൺകൈത" അതി സമൃദ്ധമായി വളരുന്ന ഏകസ്ഥലം എന്നതുകൊണ്ടു തന്നെ ആയിരിക്കണം ഈ പഞ്ചായത്തുകാർ തഴവാക്കാരായത്, ഗ്രാമം -തഴവ ആയത്. ഇവിടുത്തെ സ്ത്രീകൾ അന്നും ഇന്നും നെയ്തുണ്ടാകുന്ന പായകളുടെ ആദ്യരൂപം അടിപ്പായും - മേൽപ്പായും പഞ്ചായത്തിലെ എല്ലാ അന്തിച്ചന്തകളിലും വിറ്റു മാറുന്നു. എന്നാൽ ഇവകൾകൂട്ടി ഇണക്കി നിറം പിടിപ്പിച്ച് തഴകൾ കൊണ്ട് അരികുകൾ തുന്നി നിർമ്മിച്ച മനോഹരമായ മെത്തപ്പായകൾ വിൽക്കുന്ന ഏക സ്ഥലം ഒന്നാം വാർഡിലെ കുതിരപന്തി ചന്ത മാത്രമാണ്. തിങ്കൾ, വ്യാഴം എന്നീ ദിവസങ്ങളിലെ പ്രഭാതങ്ങളിൽ സംസ്ഥാനത്തിന്റെ്റെ വിവിധ ഭാഗങ്ങളിൽ നിന്നും എത്തുന്ന വ്യവസായികൾ ഈ പായകൾ വാങ്ങുന്നു. എല്ലാ ആഴ്ചകളിലും ഈ ദിവസങ്ങളിൽ മെത്തപ്പായുടെ വലിയ കെട്ടുകൾ ഇവിടെ നിന്നും വിവിധ ദിശകളിലേക്ക് നീങ്ങുമ്പോൾ വടക്കുംമുറി കിഴക്ക് പ്രവർത്തിച്ചിരുന്ന 2062-ാം നമ്പർ സഹകരണസംഘം കേരളത്തിൻ്റെ മൊത്തം ശ്രദ്ധയും പറ്റിയിരുന്നു. അതൊക്കെ ഇന്ന് ഓർമ്മകളിൽ മാത്രം. പ്രസ്തുത സ്ഥലത്ത് ഇന്ന് പ്രവർത്തനം നടത്തുന്നത് ഗാന്ധി സ്മാരകനിധി കേന്ദ്രമാണ്. തിരുവിതാംകൂർ രാജകുടുംബത്തിൻ്റെ ഉഗ്രപ്രതാപകാലത്ത് ഇവിടത്തെ “മെത്തപ്പായ്" കൊട്ടാരത്തിൽ എത്തിച്ച തൊഴിലാളിയായിരുന്നു വെളുമ്പി. നൂല് വണ്ണത്തിൽ കൈതച്ചെടിയുടെ ഇല അറുത്ത് നാരാക്കി അതുകൊണ്ട് മെനഞ്ഞ മെത്തപ്പായ് ഒരു മുളക്കുഴലിൽ ആക്കി വെളുമ്പി തിരുവിതാംകൂർ മഹാരാജാവിന് കാഴ്ച വെച്ചു. തിരുമനസിന് മെത്തപ്പായ് ഏറെ ഇഷ്ടപ്പെട്ടു. ചെങ്കോലും കീരിടവും കാഴ്ചബംഗ്ളാവിൽ പ്രധാനമന്ത്രിയായിരുന്ന പണ്ഡിറ്റ് ജവഹർലാൽ നെഹ്റുവിന് ഇതേ തരത്തിലുള്ള ഒരു മെത്തപ്പായ് കരുനാഗപ്പള്ളിയിൽ വച്ച് നൽകി. ഈ സ്ഥാനം പിടിച്ചു കഴിഞ്ഞപ്പോൾ ഇന്ത്യയുടെ പഞ്ചായത്തിൽ രൂപം കൊണ്ട് പാവുമ്പം വില്ലേജ് പണ്ട് കാലത്ത് 'പാമ്പും വാ' എന്നാണ് വിളിച്ചിരുന്നതെന്ന് പഴമക്കാർ പറയുന്നു. അത് ലോപിച്ചുലോപിച്ചാണത്രേ പാവുമ്പാ ആയത്. പണ്ട് കുറ്റവാളികളെ കണ്ടെത്തുന്നതിനുള്ള മാർഗ്ഗം സത്യം ചെയ്യിക്കലായിരുന്നു. ഇന്നത്തെ കോടതികളുടെ സ്ഥാനം ക്ഷേത്രങ്ങൾക്കായിരുന്നു. നാടുവാഴികളും പ്രഭുക്കളും ഈ കുറ്റവിചാരണ പാവുമ്പയിൽ നടത്തിയിട്ടുണ്ടെന്നതിനു തെളിവുകൾ ഇപ്പോഴും നിലനിൽക്കുന്നു. ക്ഷേത്രത്തിന്റെ വടക്കേ മണ്ഡപത്തിൻ്റെ അടിവശത്തായി ഒരാളിൻ്റെ ചുരുട്ടിയ കൈ കയറ്റാവുന്ന ഒരു ഇന്നും കാണാം. കുറ്റവാളി എന്നു സംശയിക്കുന്ന ആളിൻ്റെ കൈചുരുട്ടി ഈ ദ്വാരത്തിലാക്കുന്നു. ആൾ കുറ്റക്കാരനാണെങ്കിൽ ദ്വാരം മണ്ഡപത്തിന്റെ അടിയിൽ സ്ഥിര താമസക്കാരനായ സർപ്പം കയ്യിൽ കൊത്തിയത് തന്നെ. നിരപരാധിയെങ്കിൽ നാഗം ചലിക്കില്ല എന്നാണ് വിശ്വാസം. ഇവിടെ നടന്നിരുന്ന ഈ കുറ്റവിചാരണ ഏറെ പ്രസിദ്ധി നേടിയിരുന്നു. അതുകൊണ്ട് തന്നെ "പാമ്പുവായും" പ്രസിദ്ധമായി. ഒരു നാലമ്പലത്തിനുള്ളിൽ ശിവനും, വിഷ്ണുവും ഒരേസമയം പൂജിക്കപ്പെടുക എന്നത് വളരെ അപൂർവ്വമാണ്. ഈ അപൂർവ്വത ഏഴുനൂറ്റാണ്ടിനകം പഴക്കമുള്ള പാവുമ്പക്ഷേത്രത്തിനുണ്ട് എന്നുള്ളത് ഇവിടത്തെ പ്രത്യേകതകളിൽ സവിശേഷത അർഹിക്കുന്നതാണ്. പ്രാചീനവും പ്രാധാന്യവും ഉള്ളതുമായ മറ്റൊരു ആരാധനാലയമാണ് 'കൊച്ചുഗുരുവായൂർ “ എന്നറിയപ്പെടുന്ന തഴവ ശ്രീകൃഷ്ണസ്വാമി ക്ഷേത്രം. ഇവിടുത്തെ ശംഖ്, ചക്രം, ഗദ, പത്മധാരിയായ വിഷ്ണുവിനെ ചന്ദനത്തിൽ പൊതിയുന്ന മുഴുക്കാപ്പ് പ്രസിദ്ധമാണ്.