കേരളോത്സവം -2026 ഉദ്ഘാടനം നടത്തി
November 10, 2026
തഴവ ഗ്രാമപഞ്ചായത്ത് കേരളോത്സവം ബഹുമാനപ്പെട്ട പ്രസിഡന്റ് ആർ. സുജ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് നിസാം തോപിത്തറ, സ്ഥിരം സമിതി അധ്യക്ഷന്മാരായ സുമ,തഴവ ബിജു, അമ്പിളി ഓച്ചിറ ബ്ലോക്ക് പഞ്ചായത്ത് അംഗം അശ്വതി എസ് ആർ, മറ്റ് ഗ്രാമപഞ്ചായത്ത് ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു. ഫുട്ബോൾ മത്സരങ്ങൾ പാവുമ്പ ഹൈസ്കൂൾ ഗ്രൗണ്ടിലും ക്രിക്കറ്റ് മത്സരം കണ്ണഞ്ചാൽ ക്രിക്കറ്റ് ഗ്രൗണ്ടിലും ഷട്ടിൽ ബാഡ്മിന്റൺ മത്സരങ്ങൾ ഇടക്കുളങ്ങര ഫ്രണ്ട്സ് ഇൻഡോർ കോർട്ടിലും കലാ മത്സരങ്ങൾ തഴവ ഗ്രാമപഞ്ചായത്ത് കോൺഫറൻസ് ഹാളിലും വെച്ച് നടന്നു. മത്സര വിജയികൾക്കുള്ള സമ്മാനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റും ജനപ്രതിനിധികളും ചേർന്ന് നൽകി... മഴമൂലം മാറ്റി വെച്ച വോളി ബോൾ മത്സരങ്ങൾ മറ്റൊരു തീയതിയിൽ നടക്കുമെന്ന് പ്രസിഡന്റ് അറിയിച്ചു.